ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഈ തീരുമാനം എടുത്തത്.
ഈ തീരുമാനം ഇപ്പോള്‍ എടുത്തില്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് അധികൃതര്‍ ആളങ്കപ്പെടുന്നു. ഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണെങ്കില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്.
11,000 ബസുകള്‍ വേണ്ടിടത്ത് 5,429 എണ്ണമാണ് ഇപ്പോഴുള്ളത്. നഗരത്തിലുള്ള 464 റൂട്ടുകളില്‍ 230 റൂട്ടുകളില്‍ മാത്രമാണ് ഒന്നുമുതല്‍ അഞ്ചുവരെ എണ്ണം ബസുകള്‍ ഓടുന്നത്.
നവംബര്‍ ഒന്നുമുതല്‍ 10 വരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക, ഇഷ്ടികച്ചൂളകളുടെയും ഡീസല്‍ ഉപയോഗിച്ചുള്ള ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തുക, മാലിന്യം കത്തിക്കാതിരിക്കുക എന്നിവ സുപ്രീംകോടതി നിയമിച്ച ഇ.പി.സി.എ. ശുപാര്‍ശ ചെയ്തിരുന്നു.
Discussion about this post