കര്‍ണാടകയില്‍ ഒല അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചു; ലൈസന്‍സ് റദ്ദാക്കി ഗതാഗത വകുപ്പ്

'ഒല'യുടെ ലൈസന്‍സ് ആറുമാസത്തേക്കാണ് ഗതാഗത വകുപ്പ് റദ്ദാക്കിയിരിക്കുന്നത്

ബംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ‘ഒല’യുടെ ലൈസന്‍സ് കര്‍ണാടക ഗതാഗത വകുപ്പ് റദ്ദ് ചെയ്തു. അനുമതി ഇല്ലാതെ ഒല സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

‘ഒല’യുടെ ലൈസന്‍സ് ആറുമാസത്തേക്കാണ് ഗതാഗത വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. ബൈക്ക് സര്‍വീസ് നടത്തിയതിന് എതിരെ കമ്പനിക്ക് ഗതാഗത വകുപ്പ് തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്നും ഗതാഗത വകുപ്പ് പറഞ്ഞു. അതേ സമയം ലൈസന്‍സ് റദ്ദാക്കിയതിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഒല അറിയിച്ചു.

Exit mobile version