ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ എന്ന് മാത്രമാക്കി വെട്ടിച്ചുരുക്കി പാര്‍ട്ടിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും.പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന പാര്‍ട്ടിയുടെ ലോഗോയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എന്ന ‘വാലിനെ’ ഒഴിവാക്കാനാണ് തൃണമൂല്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യങ്ങളെല്ലാം അവസാനിപ്പിച്ച് 21 വര്‍ഷം കഴിഞ്ഞാണ് തൃണമൂല്‍ പേരൊഴിവാക്കുന്നത്.
പരിഷ്ക്കരിക്കപ്പെട്ട പുതിയ ലോഗോയും ഇതോടെ പാര്‍ട്ടിക്കായി തയാറാക്കിയിട്ടുണ്ട്. നീല പിറകില്‍ നല്കി മുന്നില്‍ പച്ച നിറത്തില്‍ തൃണമൂല്‍ എന്നാണു പുതിയ ലോഗോയില്‍ കാണുന്നത്. ഒരാഴ്ചയ്ക്കുളളില്‍ പുതിയ ലോഗോ പാര്‍ട്ടി പരസ്യമാക്കും. പാര്‍ട്ടി ലോഗോയിലും പോസ്റ്ററിലുമെല്ലാം ഈ ലോഗോ തന്നെ ഉപയോഗിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പഴയ പേരില്‍ മാറ്റം വരില്ല.
രാജ്യസഭാ എംപി ഡെറിക് ഒബ്രിയാന്, മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജി, എന്നിവര്‍ സോഷ്യല്‍ മീഡിയ വഴി പേജുകളില്‍ പുതിയ ലോഗോ പ്രചരിപ്പിക്കുന്നുണ്ട്. 1998-ലാണ് മമത ബാനര്‍ജി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിക്കുന്നത്.
Discussion about this post