ന്യൂഡല്‍ഹി: നമ്മുടെ നാട്ടിലെ ബസുകളില്‍ നിന്ന് ഡിസൈനുകളും സിനിമാ താരങ്ങളുടെ ചിത്രങ്ങളൊക്കെ നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ സ്രാവിന്റെ രൂപത്തിലുള്ള വിമാനം ശ്രദ്ധേയമാകുന്നത്. ബ്രസീല്‍ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള കൊമേര്‍ഷ്യല്‍ ജെറ്റായ ഇ190 ഇ-2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്സ് വരച്ചിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പോസ്റ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.
കൂര്‍ത്ത പല്ലുകളുള്ള സ്രാവിന്റെ മുഖമാണ് വിമാനത്തിന്റെ പ്രധാന ആകര്‍ഷണം. വിമാനത്തില്‍ 70 മുതല്‍ 130 വരെ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. മികച്ച പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞ ചെലവുമാണ് ഈ വിമാനത്തിന്റെ പ്രത്യേകതയെന്നാണ് കമ്പനിയുടെ അവകാശവാദം.
കുറഞ്ഞ തോതില്‍ പുക പുറം തള്ളുന്നതും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമായ നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് ഈ വിമാനത്തിന് കരുത്ത് പകരുന്നതെന്ന് കമ്പനി പറഞ്ഞു. എന്തായാലും ഈ ‘സ്രാവ്’ വിമാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
E190-E2 aka Shark. This airplane looks wildly impressive in our backyard. pic.twitter.com/8BksH0wWay
— Delhi Airport (@DelhiAirport) March 20, 2019
Discussion about this post