അഗര്‍ത്തല: ബംഗ്ലാദേശില്‍ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് പേര് മരിച്ച സാഹചര്യത്തെ തുടര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിപ്പാ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലയായ ബലിയഗംഗിയിലാണ് കഴിഞ്ഞ മാസം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് പേര് മരിച്ചത്.
ഇവര്‍ മരിച്ചത് നിപ്പാ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിരോധ നടപടികളില്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ത്രിപുര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post