ന്യൂഡല്‍ഹി: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു. അന്തര്‍ദേശീയ ടിവി ഷോയുടെ തിരക്ക് കാരണമാണ് രാജി വയ്ക്കുന്നത് എന്നാണ് വിശദീകരണം. 2017ലാണ് അനുപം ഖേര്‍ ഗജേന്ദ്ര ചൗഹാന് പകരം എഫ്ടിഐഐയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. അനുപം ഖേറിന്റെ രാജിക്കത്ത് വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് സ്വീകരിച്ചു.
അതേസമയം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍. ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
Discussion about this post