സോപോര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. രണ്ടു തവണയായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
സോപോറില്‍ ഉള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പോലീസും സിആര്‍പിഎഫും സംയുക്തമായി ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചു. പ്രദേശത്ത് സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
Discussion about this post