ചെന്നൈ: ഹൃദയാഘാതം മൂലം അണ്ണാ ഡിഎംകെ എംഎല്‍എ ആര് കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മരിച്ച ആര് കനകരാജ്. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്.
2016 ല്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ച് എംഎല്‍എമാരാണ് തമിഴ്നാട്ടില്‍ മരിച്ചത്. സീനിവേല്‍, എകെ ബോസ്, ജയലളിത, കരുണാനിധി, കനകരാജ് എന്നിവരാണ് മരിച്ച എംഎല്‍എമാര്‍. ഇവരില്‍ നാല് പേരും അണ്ണാ ഡിഎംകെ എംഎല്‍എമാരാണ്.
Discussion about this post