ജഗ്ദല്പുര്: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിന് വിലക്കിയ ഭാര്യയെ കൊന്ന് സിആര്‍പിഎഫ് ജവാന്. ഛത്തിസ്ഗഡിലെ ജഗ്ദല്പുര് മേഖലയിലാണ് ഈ സംഭവം നടന്നത്. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ ഗുരുവീര്‍ സിംഗ് ബിജാപുര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇത് പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് ഇടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇതുപോലെ തര്‍ക്കം ഉണ്ടായപ്പോഴാണ് ഗുരുവീര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം പോലീസിനെ വിവരമറിയിച്ച ഇയാള്‍ ഭാര്യ ആത്മഹത്യ ചെയ്തെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യ തെളിവുകളും ഇത് കൊലപാതകമാണെന്ന് തെളിയിക്കുന്നത് ആയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുവീര്‍ സിംഗ് ഭാര്യ അനുപ്രിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞത്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഗുരുവീര്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.
Discussion about this post