മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ വന്‍ തീപിടിത്തം. മുസാഫര്‍പുരിലെ അഹിയാപുരിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. തീപിടുത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായം, പരിക്ക് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്നാണ് അഗ്നിശമനസേനാ അധികൃതര്‍ അറയിച്ചു
Discussion about this post