കല്‍ബുറഗി: കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയ ടെക്കികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുമുണ്ട്. സമാധാനപരമായി മോഡി അനുകൂല മുദ്രാവാക്യം വിളിച്ചവരേയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എവിടെയെന്നും നിങ്ങളുടെ രാഷ്ട്രീയം തള്ളിക്കളഞ്ഞവരെ ഭീഷണി പെടുത്തുന്നത് അവസാനിപ്പിച്ചുകൂടെയെന്നും അമിത് ഷാ ചോദിച്ചു.
പിന്നാലെ സംഭവത്തില്‍ രോഷം രേഖപ്പെടുത്തി ബിജെപി നേതാവ് ആര് അശോകയും രംഗത്തെത്തി. അറസ്റ്റിലായവരെ പിന്തുണയ്ക്കുമെന്നും കര്‍ണാടകയിലെ ബിജെപി നേതാവായ അശോക പറഞ്ഞു. ബിജെപിയുമായി ബന്ധമില്ലാത്തവര്‍ ആണെങ്കിലും അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കും. യുവ ടെക്കികളെ തിങ്കളാഴ്ച രാത്രിവരെ തടഞ്ഞുവെച്ചുവെന്നും മൊബൈല്‍ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍, ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അശോക പറഞ്ഞു.
Discussion about this post