ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. തമിഴ്നാട്ടില്‍ മധുരയിലും ദളിത് സമുദായത്തിനിടയിലും സ്വാധീനമുള്ള പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഇവര്‍ക്ക് മക്കള്‍ നീതി മയ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നല്‍കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നല്‍കുമെന്നാണ് ധാരണ.
അഴിമതിയും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ഗ്രാമസഭകളിലാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ ഇപ്പോള്‍. തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളില്‍ ഒരാളായ സികെ കുമാരവേല്‍ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ അവസരത്തില്‍ ഇത് പാര്‍ട്ടിയ്ക്ക് ക്ഷീണമായിരുന്നു.
Discussion about this post