ഗാന്ധിനഗര്‍: കളഞ്ഞ് കിട്ടിയ പണം തിരികെ നല്കി മാതൃകയായ യുവാവിന് രണ്ട് ലക്ഷം രൂപ പാരിതോഷികം. ഉമ്ര മേഖലയിലെ സാരി വില്പനശാലയിലെ സെയില്‍സ്മാനായ ദിലീപ് പോഡ്ഡറാണ് വഴിയില്‍ നിന്നും കിട്ടിയ പണം തിരികെ നല്കി മാതൃകയായതത്.
സൂറത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് തിരികെ പോകുമ്പോഴാണ് ദിലീപ് വഴിയരികില്‍ നിന്ന് ഒരു ബാഗ് കളഞ്ഞ് കിട്ടിയത്. അത് തുറന്നു നോക്കിയപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുക്കെട്ടുകളുമായി പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നു. ദീലീപ് ഉടന്‍ തന്നെ ഇക്കാര്യം തന്റെ കടയുടമയെ അറിയിച്ചു.
പണത്തിന്റെ ഉടമയെ കണ്ടെത്തുന്നതുവരെ ബാഗ് സൂക്ഷിക്കാന്‍ കട ഉടമ ദിലീപിനോട് പറഞ്ഞു. പിന്നീട് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി.
ഒരു ജ്വല്ലറി ഉടമയ്ക്കാണ് പണം നഷ്ടമായത്. പണത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞനെ തുടര്‍ന്ന് ദിലീപ് ഉടമസ്ഥന് പണം കൈമാറി. പണം തിരികെ ലഭിച്ച സന്തോഷത്തില്‍ ദിലീപിന് അദ്ദേഹം ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിച്ചു.
ബാക്കി പണം കൊണ്ട ജ്വല്ലറി ഉടമ സ്വര്‍ണ്ണം വാങ്ങി. ഹൃദയ് പഛീഗര്‍ എന്നയാളുടെ കടയില്‍ നിന്നാണ് സ്വര്‍ണ്ണം വാങ്ങിയത്. നഷ്ടമായ പണം തിരികെ നല്‍കിയത് ദിലീപാണെന്ന് അറിഞ്ഞതോടെ സ്വര്‍ണ്ണക്കടയുടമ ദിലീപിനെ അഭിനന്ദിക്കുകയും തുടര്‍ന്ന് ദിലീപിന് ഹൃദയും ഒരുലക്ഷം രൂപ സമ്മാനിക്കുകയും ചെയ്തു.
Discussion about this post