ലഖ്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്ക്കെതിരെ കളക്ടര്‍ക്ക് കത്തയച്ച് ഒരു കൂട്ടം അഭിഭാഷകര്‍. പ്രിയങ്ക ഗാന്ധി ക്രിസ്ത്യന്‍ മതവിശ്വാസിയാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്നുമാണ് തിങ്കളാഴ്ച അയച്ച കത്തില്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.
ക്രിസ്ത്യാനിയായ പ്രിയങ്കയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നും സനാതന ധര്‍മ്മം സംരക്ഷിക്കാനായി ഇതു ചെയ്തേ തീരൂവെന്നുമാണ് ഈ കത്തില്‍ ആവശ്യപ്പെടുന്നത്. പ്രിയങ്ക ക്രിസ്ത്യന്‍ പള്ളിയിലാണ് പ്രാര്‍ത്ഥന നടത്തേണ്ടതെന്നും ക്ഷേത്രത്തില്‍ അല്ലെന്നും മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെ പരാമര്‍ശിച്ചുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര ഇന്നും തുടരും. വിന്ധ്യാചല്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. നദിക്കരയില്‍ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.
Discussion about this post