കടുകട്ടി ഇംഗ്ലീഷ് വാക്കുകളിലൂടെ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ താരമാകുന്നയാളാണ് ശശി തരൂര്‍ എംപി. കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നയാളായതിനാല്‍ തരൂരിന് വരുന്ന ചെറിയ തെറ്റുകള്‍ പോലും കണ്ടെത്താന്‍ ആളുകള്‍ക്ക് ഏറെ താല്‍പ്പര്യമാണ്. അത്തരത്തില്‍ സംഭവിച്ച ചെറിയ തെറ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
അഹമ്മദാബാദിലുള്ള ഒരു ഹോട്ടലിന്റെ ശാഖ കൊച്ചിയില്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട് തരൂര്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലാണ് അബന്ധം പറ്റിയിരിക്കുന്നത്. Ahmedabad എന്നാണ് ശരിയായ സ്‌പെല്ലിങ്. എന്നാല്‍ ശശി തരൂരിന്റെ പോസ്റ്റിലുണ്ടായിരുന്നത് Ahmadabad എന്നാണ്. ഇത് കണ്ടെത്തി അദ്ദേഹത്തെ ട്രോളിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
കൊച്ചിയില്‍ ആരംഭിച്ച ഹോട്ടലിന്റെ പേര് ‘അപ്പീട്ടോ’ എന്നാണ്. ഇതിന്റെ മലയാളം പ്രയോഗത്തെക്കുറിച്ചാണ് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
The hilarious consequences of most North Indians’ ignorance of Southern languages! Popular restaurant chain in Ahmadabad recently opened its outlet in Kochi. But the hotel is struggling to find patrons. If they asked a Malayalam-speaker, they would understand why! pic.twitter.com/tsTMasui3l
— Shashi Tharoor (@ShashiTharoor) March 15, 2019