ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ ട്രെന്റായിരുന്നു കാവല്ക്കാരന് കള്ളനാണെന്ന ക്യാംപെയിനിന് മറുപടിയായി ബിജെപി ആരംഭിച്ച ഞാനും കാവല്‍ക്കാരനാണെന്ന ക്യാംപെയിന് ട്വിറ്ററില്‍ വന്‍ഹിറ്റ്. ഇതിനുപിന്നാലെ ട്വിറ്ററിലെ പേര് ചൗക്കിദാര്‍ നരേന്ദ്ര മോഡി അഥവാ കാവല്ക്കാരന് മോഡിയെന്ന് പേരുമാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി.
പിന്നാലെ ബിജെപി നേതാക്കളെല്ലാം തന്നെ ക്യാംപെയിന് ഏറ്റെടുത്ത് പേരിന്റെ മുമ്പില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്തിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെല്ലാം ട്വിറ്ററില്‍ പേര് മാറ്റിയ നേതാക്കളുടെ നിരയിലുണ്ട്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെപി നദ്ദ, ഹര്‍ഷ വര്ധന്, ധര്‍മേന്ദ്ര പ്രധാന് തുടങ്ങിയവരും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഞാനും കാവല്‍ക്കാരനാണ് എന്ന ക്യാംപെയിന് ശക്തി പകരുന്നതായി ബിജെപി നേതാക്കളുടെ ഈ നടപടി. നേരത്തെ റാഫേല്‍ ഇടപാട് വിവാദത്തില്‍ മോഡി സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിച്ചാണ് ചൗക്കീദാര്‍ ചോര്‍ ഹെ(കാവല്ക്കാരന് കള്ളനാണ്) എന്ന ക്യാംപെയിന് രാഹുല്‍ ഗാന്ധി ആരംഭിച്ചത്.
Discussion about this post