ന്യൂഡല്‍ഹി: പ്രോട്ടോക്കോള്‍ മറികടന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അനുഗ്രഹിച്ച് പത്മശ്രീ ജേതാവ്. കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത്. ചെറുചിരിയോടെ രാഷ്ട്രപതി അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
വന്‍ കരഘോഷത്തോടെയാണ് സാലുമരദ തിമക്ക പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനായി സ്റ്റേജിലേക്ക് എത്തിയത്.
Discussion about this post