ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.
‘ഞാനൊരു സന്യാസിയാണ്. എനിക്ക് ഭാവി കാണാം. ഇത് ഈ രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാവരും വോട്ടു ചെയ്യാന്‍ മുന്നോട്ടു വരണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം 2024ല്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.’ അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ഉന്നാവോയില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്നു പറഞ്ഞ് പ്രസ്താവന ബിജെപി തള്ളി. ‘ തോന്നിയ നേരത്ത് അദ്ദേഹത്തിന് തോന്നിയത് പറയാം. പിന്നീട് അതില്‍ നിന്ന് പിന്മാറാം. അദ്ദേഹം പറയുന്നത് ഞങ്ങള്‍ കാര്യമാക്കാറില്ല.’ എന്നാണ് യുപിയിലെ ഒരു ബിജെപി നേതാവ് പറഞ്ഞത്.
ഏത് മതക്കാരായാലും മരിച്ചവരെ സംസ്കരിക്കണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് ഉത്തരവാദികള്‍ നാല് ഭാര്യമാരും നാല്‍പ്പതു മക്കളുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post