ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സംസ്ഥാനത്തെ ഏറ്റവും ജയസാധ്യതയുള്ള സീറ്റില്‍ നിന്നും മത്സരിക്കാന്‍ നേതൃത്വം കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചുവെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു വെളിപ്പെടുത്തി.
തെക്കേ ഇന്ത്യയില്‍ നിന്നും രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാവണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. 1999ല്‍ രാഹുലിന്റെ മാതാവ് സോണിയ ഗാന്ധി സുഷ്മ സ്വരാജിനെ പരാജയപ്പെടുത്തിയ ബെല്ലാരിയില്‍ നിന്നും രാഹുല്‍ ജനവിധി തേടണമെന്ന ആവശ്യം നേരത്തെ തന്നെ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. 1952 മുതല്‍ 2000 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ്സ് അടക്കി ഭരിച്ചിരുന്ന മണ്ഡലമാണ് ബെല്ലാരി.
നിലവില്‍ ബിജെപിയുടെ ബി ശ്രീരാമലുവാണ് ഇവിടെ നിന്നുള്ള പ്രതിനിധി.