ന്യൂഡല്‍ഹി: പ്രളയത്തിനിടയിലും കേരളത്തിന് നേരെ വര്‍ഗ്ഗീയ വിഷം ചീറ്റി വിവാദത്തിലായ എഴുത്തുകാരന് ജെഎന്‍യുവില്‍ ഓണററി വിസിറ്റിംഗ് പ്രൊഫസറായി നിയമനം. പ്രളയത്തിനിടെ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രം സഹായമെത്തിക്കാന്‍ ആഹ്വാനം ചെയ്ത ഇന്തോ-അമേരിക്കന്‍ എഴുത്തുകാരനും തീവ്ര ഹിന്ദുത്വവാദിയുമായ രാജീവ് മല്‍ഹോത്രയെയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ഓണററി വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചത്. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിലാണു നിയമനം. നവംബര്‍ രണ്ടിന് താന്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ക്ലാസ് നല്‍കുമെന്ന് മല്‍ഹോത്ര ട്വീറ്റ് ചെയ്തു.
As a Visiting Prof at JNU, I will deliver my first lecture on 2nd Nov afternoon. https://t.co/CfZfysJG5r
— Rajiv Malhotra (@RajivMessage) October 29, 2018
പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ കേരളത്തെ സഹായിക്കാന്‍ എത്തുന്നതിനിടെയായിരുന്നു മല്‍ഹോത്രയുടെ വര്‍ഗീയ പരാമര്‍ശം.
കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കണമെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും അവരുടെ ആളുകള്‍ക്കായി ധനസമാഹരണം നടത്തുന്നുണ്ടെന്നുമായിരുന്നു മല്‍ഹോത്രയുടെ ട്വീറ്റ്. ഇതിനെതിരെ രാജ്യവ്യാപകമായി തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു
Discussion about this post