ന്യൂഡല്‍ഹി: ഇന്ത്യ ഭീകരരെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാന് പൊള്ളുന്നത് എന്തിനാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. പാക് അധീന കശ്മീരിലെ ഭീകരത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ എന്തിനാണ് പാകിസ്താന്‍ സൈന്യം ബാലാകോട്ടില്‍ ആക്രമണം നടത്തിയതെന്നും സുഷമ ചോദിച്ചു.
ജെയ്ഷെ മുഹമ്മദിനെ ഇന്ത്യ ആക്രമിച്ചപ്പോള്‍ അതിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കുന്നത് എന്തിനാണ്? നിങ്ങളുടെ മണ്ണില്‍ ജെയ്ഷെ മുഹമ്മദിനെ വളരാന്‍ അനുവദിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്. അവര്‍ക്ക് ഫണ്ട് ചെയ്യുന്നു. അവരുടെ ആക്രമണത്തിന് ഇരയായവര്‍ തിരിച്ചടിക്കുമ്പോള്‍ അവരെ നിങ്ങള്‍ ആക്രമിക്കുന്നു.
പാക് പ്രധാനമന്ത്രി മികച്ച ഭരണാധികാരിയാണെന്ന് പലരും പറയുന്നു. അദ്ദേഹം അത്ര വലിയ ഉദാര മനസ്‌കനാണെങ്കില്‍ അദ്ദേഹം മസൂദ് അസറിനെ ഇന്ത്യയ്ക്ക് തന്നെ തിരിച്ചു തരണം. ഞങ്ങളും കൂടി കാണട്ടെ അദ്ദേഹത്തിന്റെ മഹാമനസ്‌കത’- സുഷ്മ സ്വരാജ് പറഞ്ഞു.
പാക്കിസ്ഥാന്‍ ഐഎസ്‌ഐയേയും അവരുടെ ആര്‍മിയേയും നിയന്ത്രിക്കേണ്ടതുണ്ട്. ഇരുകൂട്ടരും ചേര്‍ന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും ഇല്ലാതാക്കുകയാണെന്നും സുഷമ പറഞ്ഞു.