കണ്ണൂര്‍: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ മടിയിലിരുത്തി രാഹുല്‍ ഗാന്ധി അവരോട് വിശേഷങ്ങള്‍ ആരാഞ്ഞു.
കണ്ണൂരില്‍ നിന്ന് കാസര്‍കോട്് എത്തിയ രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവരുമുണ്ടായിരുന്നു.