ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. പ്രളയകാലത്ത് കേരളത്തെ ബിജെപി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേരളത്തെ വഞ്ചിക്കുകയെന്നാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണ് അര്‍ത്ഥമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിലേക്ക് കടന്നു കയറാന്‍ ബിജെപിയെ അനുവദിക്കരുത്. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോള്‍, കാര്‍ഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നശിച്ചപ്പോള്‍, വീടുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി നിങ്ങള്‍ക്ക് എന്ത് സഹായമാണ് നല്‍കിയത്? ഒരു സഹായവും അവര്‍ ചെയ്തിരുന്നില്ല. കേരളത്തെ വഞ്ചിക്കുകയാണവര്‍ ചെയ്തത്. കേരളത്തെ വഞ്ചിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണര്‍ഥം’ അഖിലേഷ് പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.