ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും.
മാര്‍ച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 25 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്. ഏപ്രില്‍ 23 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്നത്.
Discussion about this post