ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് വിശദമായ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിധി പുനഃപരിശോധിക്കണമെന്ന് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇന്നലെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായമാകും. മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ രേഖകളുടെ പകര്‍പ്പാണ് കോടതിയില്‍ നല്‍കിയതെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ് അറിയിച്ചത്. രേഖകളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരെത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post