ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ചെന്നൈ കോളേജില്‍ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയുമായി ബിജെപി രംഗത്ത്. ഇന്ന് ചെന്നൈ സ്റ്റെല്ല മാരിസ് കോളേജില്‍ നടന്ന ചടങ്ങിനിടെ രാഹുല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ആരോപിക്കുന്നു.
ചെന്നൈയിലെ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ റാഫേല്‍ കരാര്‍ അടക്കം നിരവധി കാര്യങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു. രാജ്യത്ത് ഒരു ആശയം മാത്രം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്.
രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ആശയവും ഭിന്നിപ്പിക്കുന്ന ആശയവും തമ്മിലാണ് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Discussion about this post