ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് തോല്‍വിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയിലെ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് കെജരിവാളിന്റെ പ്രതികരണം. സര്‍വേയില്‍ പങ്കെടുത്ത 56 ശതാനം ആളുകളും ബിജെപി തോല്‍ക്കുമെന്ന് വിശ്വസിക്കുന്നതായി ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നു. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ചതും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് ആക്രമണവും തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നും കെജരിവാള്‍ പറഞ്ഞു.
5 ലക്ഷത്തോളം നഗരവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിവരങ്ങളെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ മുസ്ലിം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ലെന്നും, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും സാധ്യതയില്ലാത്തതിനാല്‍ ഈ വോട്ടുകള്‍ ആം ആദ്മിക്ക് തന്നെയാണ് ലഭിക്കുക. കൂടാതെ ഹിന്ദു വോട്ടുകളും കോണ്‍ഗ്രസിനോ ബിജെപിക്കോ ലഭിക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇതിനിടെ, കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തെ ജവാന്മാര് നടത്തിയ ധീരമായ പോരാട്ടത്തെ കെജ്രിവാള് അളന്ന് നോക്കി ലാഭവും നഷ്ടവും പറയുകയാണെന്നും അതേ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ലജ്ജ തോന്നുന്നെന്നും ബിജെപി പ്രതികരിച്ചു.
Discussion about this post