ന്യൂഡല്‍ഹി: 12,000 കോടി രൂപയുടെ കടക്കെണിയില്‍ പെട്ട് ഉഴലുന്ന പ്രമുഖ ഭക്ഷ്യഎണ്ണ ഉത്പാദക കമ്പനിയായ രുചി സോയയെ ഏറ്റെടുക്കാന്‍ ബാബ രാംദേവിന്റെ പതഞ്ജലി രംഗത്ത്. കമ്പനിയുടെ 4350 കോടി രൂപയുടെ കടം, പതഞ്ജലി കൊടുത്തു തീര്‍ക്കുമെന്നാണ് പുതിയ ഓഫര്‍. ഇതിനു പുറമെ 1700 കോടി രൂപ കൂടി കമ്പനിയില്‍ മുതല്‍ മുടക്കും. നേരത്തെ 4100 കോടിയാണ് കടം തീര്‍ക്കാന്‍ പതഞ്ജലി ഓഫര്‍ ചെയ്തിരുന്നത്.
ഇന്‍ഡോര്‍ ആസ്ഥാനമായ കമ്പനി 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 5638 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2017 ഡിസംബറില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ കമ്പനിക്ക് ഇപ്പോള്‍ 12,000 കോടിയുടെ കടബാധ്യതയുണ്ട്.
ഐടിസി, ഗോദ്റെജ്, ഇമാമി തുടങ്ങിയ കമ്പനികളും രുചി സോയ ഏറ്റെടുക്കാന്‍ രംഗത്തുണ്ടായിരുന്നു. 5 പ്രമുഖ തുറമുഖങ്ങളില്‍ ഈ കമ്പനിക്കുള്ള റിഫൈനിംഗ് പ്ലാന്റുകളാണ് രുചിയെ വാങ്ങാനുള്ള താല്പര്യം വര്‍ധിപ്പിക്കുന്നത്.
നേരത്തെ, അദാനി വില്‍മര്‍ എന്ന കമ്പനി 4300 കോടിയുടെ ഓഫര്‍ രുചി സോയയ്ക്കായി മുന്നോട്ട് വെച്ചെങ്കിലും അവര്‍ പിന്നീട് പിന്മാറി. ഇതേ തുടര്‍ന്നാണ് പതഞ്ജലി പുതിയ ഓഫര്‍ മുന്നോട്ട് വെച്ചത്.
Discussion about this post