ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോഡി. സച്ചിന്, കോഹ്ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന് എന്നിവരുടെ സഹായമാണ് മോഡി ട്വിറ്ററിലൂടെ തേടിയത്.
Requesting @deepikapadukone, @aliaa08 and @AnushkaSharma to urge people to vote in large numbers for the coming elections.
As renowned film personalities whose work is admired by many, I am sure their message will have a positive impact on our citizens.
— Narendra Modi (@narendramodi) March 13, 2019
ലോകസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മോഡി ട്വിറ്ററില്‍ ടാഗ് ചെയ്തത്. യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയനേതാക്കള്‍, അഭിനേതാക്കള്‍, കായികതാരങ്ങള്‍ എന്നിവരെയാണ് മോഡി ഇതിനായി തെരഞ്ഞെടുത്തത്.
Urging @SrBachchan, @iamsrk and @karanjohar to creatively ensure high voter awareness and participation in the coming elections.
Because…its all about loving your democracy (and strengthening it). 🙂
— Narendra Modi (@narendramodi) March 13, 2019
തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യം യുവാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗല്ലി ബോയി’ലെയും വിക്കി കൗശലിന്റെ ‘ഉറി’ എന്ന ചിത്രത്തിലെയും ശ്രദ്ധേയമായ ഡയലോഗുകള്‍ ഉദ്ധരിച്ചാണ് മോഡിയുടെ ട്വീറ്റുകള്‍.
Dear @akshaykumar, @bhumipednekar and @ayushmannk,
The power of a vote is immense and we all need to improve awareness on its importance.
Thoda Dum Lagaiye aur Voting ko Ek Superhit Katha banaiye.
— Narendra Modi (@narendramodi) March 13, 2019
Discussion about this post