ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടെടുക്കാന്‍ യുവതി മെട്രോ ട്രാക്കിലേക്ക് ചാടി. മെട്രോ ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശര്‍മ്മയെന്ന യുവതി 2000 രൂപ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്. യുവതി ട്രാക്കില്‍ നില്‍ക്കുന്നതിനിടെ രണ്ട് കോച്ചുകള്‍ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) മാപ്പ് എഴുതി കൊടുത്തിട്ടാണ് ചേത ശര്‍മ്മയെ വിട്ടയച്ചത്.
ട്രാക്കിലേക്ക് ചാടിയ യുവതി ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിന് മധ്യഭാഗത്ത് നിന്നതാണ് രക്ഷപ്പെട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജനങ്ങള്‍ അപായ അലറാം മുഴുക്കിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സിഐഎസ്എഫും സ്റ്റേഷന് കണ്ട്രോളറും പാഞ്ഞെത്തി യുവതിയെ ട്രാക്കില്‍ നിന്നും കയറ്റി. അതേസമയം, മാപ്പ് എഴുതി വാങ്ങിയ ശേഷമാണ് സഹോദരനോടൊപ്പം പോകാന്‍ യുവതിക്ക് അനുവാദം നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post