ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എല്ലാ മാസവും നടത്തുന്ന റേഡിയോ പരിപാടി ‘മന്‍കി ബാത്ത്’ വന്‍ പരാജയമാണെന്ന് ഓള് ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ ‘മന് കി ബാത്തി’ന്റെ ശ്രോതാക്കളുടെ കണക്കുകളാണ് ഡല്‍ഹിയിലെ ആര്‍ടിഐ ആക്ടിവിസ്റ്റ് യൂസഫ് നാഖി തേടിയത്. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളില്‍ ഒന്നും ഈ പരിപാടിയ്ക്ക് വലിയ ശ്രോതാക്കള്‍ ഇല്ലെന്നാണ് ഓള് ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പറയുന്നത്.
നഗര പ്രദേശങ്ങളില്‍ ഹിന്ദിയില്‍ സംപ്രേഷണം ചെയ്ത മന്‍കി ബാത്താണ് കൂടുതല്‍ പേര് കണ്ടത്. മന് കി ബാത്തിന് പാറ്റ്നയിലാണ് ഏറ്റവുമധികം ശ്രോതാക്കള്‍ ഉണ്ടായിരുന്നത് എന്നാണ് കണക്കുകള്‍. അതേ സമയം തിരുവനന്തപുരത്ത് മന് കി ബാത്തിന് ഒരു ശ്രോതാവ് പോലും ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ്, നാഗ്പൂര്‍, ജയ്പൂര്‍, റോഷ്തക്, ഷിംല, ഭോപ്പാല്‍, ജമ്മു എന്നിവിടങ്ങളില്‍ ഒന്നും മന്‍കി ബാത്തിന് ശ്രോതാക്കളെ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍.
രാജ്യത്തെ റേഡിയോ ശ്രോതാക്കളില്‍ 20 മുതല്‍ 30% പേര് മാത്രമാണ് മന്‍കി ബാത്ത് കേട്ടിട്ടുള്ളതെന്നാണ് ഓള് ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ പലയിടത്തും ശ്രോതാക്കളുടെ എണ്ണം രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 2015ല്‍ 30.82% ശ്രോതാക്കള്‍ ഉണ്ടായിരുന്ന പരിപാടിയ്ക്ക് 2016 ല്‍ ശ്രോതാക്കളുടെ എണ്ണം 25.82% ആയി കുറഞ്ഞു. 2017ല്‍ വെറും 22.67% ആയി വീണ്ടും കുറഞ്ഞു.
man ki bath radio programme is flop says all india radio
Discussion about this post