കുമളി: കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് രണ്ട് കുമളി സ്വദേശികള്‍ മരിച്ചു. റോസാപ്പൂക്കണ്ടത്ത് ശേഖറിന്റെ മകന് ശരത് (22) സുമയ്യ മന്‍സിലില്‍ ഷാജഹാന് – ദൗലത്ത് ദമ്പതികളുടെ മകന് താജുദ്ദീന് (21) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ കുമളിക്ക് സമീപം തമിഴ്നാട്ടിലെ ലോവര്‍ക്യാമ്പിലെ ഇളയരാജ ബംഗ്ലാവിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. മരിച്ച ഇരുവരും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. ഇരുവരും തമിഴ്നാട്ടില്‍ നിന്നും മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇളയരാജ ബംഗ്ലാവിന് സമീപത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശരത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്ന് താജുദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച താജുദീന് ഉത്തമ പാളയം കറുത്ത റാവുത്തര്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ്. ശരത് തമിഴ്നാട് വനം വകുപ്പില്‍ വാച്ചറാണ്.
Discussion about this post