ചെന്നൈ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന് മകനെ വെട്ടിക്കൊന്നു. ബന്ധപ്പെട്ട് തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്ത് താമസിക്കുന്ന ശക്തിവേല്‍ (50) ആണ് മകന് സതീഷ് (22) നെ കൊലപ്പെടുത്തിയത്. ശക്തിവേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സതീഷിനും അമ്മയ്ക്കും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് ശക്തിവേലിന് സംശയം ഉണ്ടായിരുന്നു. ഭാര്യയോട് തോന്നിയ ഈ സംശയം അച്ഛനും മകനും ഇടയില്‍ തീരാത്ത പകയായി വളര്‍ന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. ഇത് പിന്നീട് മകന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ശക്തിവേല്‍ സംഭവ ദിവസം കത്തിയുമായെത്തി സതീഷിനെ തുരുതുരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരും ആക്രമിക്കപ്പെട്ടു. സംഭവശേഷം ശക്തിവേല്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സതീഷിനെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. ശക്തിവേല്‍ പെയിന്റിങ് തൊഴിലാളിയായി ജോലിചെയ്യുകയാണ്. സതീഷ് ടൈപ്പിസ്റ്റാണ്.
Discussion about this post