ലഖ്നൗ: ഒരു സംസ്ഥാനത്തിലും കോണ്‍ഗ്രസുമായി സഖ്യം ചേരില്ലെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ബിഎസ്പിയുടെ മുതിര്‍ന്ന നേതാക്കളുമായി രാവിലെ നടത്തിയ യോഗത്തിന് ശേഷം നിലപാട് വിശദീകരിക്കുകയായിരുന്നു അവര്‍.
നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അത് പരാജയമായിരുന്നെന്നും കോണ്‍ഗ്രസ് അവരുടെ വോട്ടുകള്‍ ബിഎസ്പിക്ക് നല്കാന് തയ്യാറായിരുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ പ്രത്യേകിച്ച് ഗുണമുണ്ടാകില്ലെന്നും, മധ്യപ്രദേശ് രാജസ്ഥാന് ചത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വേളയില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് പരാജയമായിരുന്നെന്നും മായാവതി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി യും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുപിയില്‍ 80 സീറ്റിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എസ്പിയും ബിഎസ്പിയും 38 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Discussion about this post