മുംബൈ: സഖ്യത്തെ കുറിച്ച് സമവായത്തിലെത്തിയിട്ടും ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്ട്രയിലെ എന്‍ഡിഎ കക്ഷി ശിവസേന. 2014-ല്‍ നല്കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാശ്മീര്‍ താഴ് വര, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും. മെയ് 23-ന് ജനങ്ങളുടെ മന്‍കി ബാത്ത് പുറത്ത് വരുമെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ബിജെപിയെ കടന്നാക്രമിച്ചിരിക്കുന്നത്.
ജനങ്ങളെ അധികകാലം വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. ജനങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ ബാലറ്റ് പെട്ടിയിലൂടെ അവര്‍ ഉത്തരം കണ്ടെത്തുമെന്നും സാമ്നയില്‍ പറയുന്നു. രാമക്ഷേത്രം, കാശ്മീര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ നിറവേറ്റിയില്ല, 2019 ആയിട്ടും ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ്. ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post