രാജ്കോട്ട്: 5000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥിക്കുടം ശാസ്ത്രകാരന്മാര് കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ ദൂരെ നിന്നാണ് അസ്ഥിക്കുടം കണ്ടെത്തിയത്. ഇത്രയും പഴക്കമുള്ള അസ്ഥിക്കുടം കണ്ടെത്തിയത് ഹാരപ്പന്‍ സംസ്കാരത്തിന്റെ ഭാഗമെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ്.
ഇവിടെ ഹാരപ്പന്‍ സംസ്കാര മേഖലയാണെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസമായി ഉത്ഖനന പരിവേഷണം നടത്തി വരികയായിരുന്നു. 300 മീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് 250 കുഴിമാടങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതുവരെ 26 കുഴിമാടങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അതിലൊരെണ്ണത്തില്‍ നിന്നാണ് ആറടിയോളം ഉയരമുള്ള ഒരാളുടെ അസ്ഥിക്കുടം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കണ്ടെത്താന്‍ കേരള സര്‍വകലാശാലയിലേക്ക് കൊണ്ടുവരും.
Discussion about this post