ന്യൂഡല്‍ഹി: യുദ്ധത്തിനിടയില്‍ പരിക്കേറ്റ് ഇനി സൈനികര്‍ വീരമൃത്യുവരിക്കേണ്ടിവരില്ല. സൈനികര്‍ക്ക് അടിയന്തിരമായി ചികിത്സയ്ക്കുള്ള മരുന്ന് ആര്‍ഡിഒ മെഡിക്കല്‍ ലബോറട്ടറി കണ്ടെത്തി. മാരക പരിക്കുമൂലം മികച്ച ചികിത്സ കിട്ടാന്‍ വൈകി മരണമടയുന്ന സൈനികരുടെ ജീവന് രക്ഷിക്കാന്‍ പുതിയ മരുന്നിന് ആവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രം.
രക്തം വാര്‍ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവ് അടയ്ക്കുന്ന വസ്തുക്കള്‍, മുറിവിലെ രക്തം പൂര്‍ണമായി വലിച്ചെടുക്കുന്ന പഞ്ഞി – തുണി, ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായനികള്‍ തുടങ്ങിയവ അടങ്ങുന്നതാണ് പുതിയ മരുന്ന്.
ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് നൂക്ലിയര്‍ മെഡിസിന് ആന്‍ഡ് അല്ലൈഡ് സയന്‍സ് ലബോറട്ടറിയിലാണ് പുതിയ മരുന്നുകള്‍ വികസിപ്പിച്ചത്. പരിക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ജീവന് രക്ഷിക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ യുദ്ധമുഖത്തുനിന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ സൈനികര്‍ക്ക് അമിതമായി രക്തം നഷ്ടമാകില്ല. ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായിനികള്‍ 18 ഡിഗ്രി കാലാവസ്ഥയിലും കട്ടപിടിക്കില്ല. ഉയര്‍ന്ന പ്രതലത്തിലുള്ള അപകടാവസ്ഥകളെ നേരിടാന്‍ ഈ ലായനിക്കു കഴിയും. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ഐഎന്‍എംഎഎസ്.
Discussion about this post