ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം സുരക്ഷാസേന 18 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്താനില്‍നിന്നുള്ള ജയ്ഷെ, ലഷ്കര്‍ ഭീകരരാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഇതുവരെ 44 ഭീകരരെ ജമ്മു കാശ്മീരില്‍ വധിച്ചു. 2018ല്‍ അതിര്‍ത്തിയില്‍ 1629 പ്രാവശ്യം പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2019ല്‍ 478 തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും സൈന്യം അറിയിച്ചു.
Discussion about this post