ന്യൂഡല്‍ഹി: ജവാന്മാരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന എതിര്‍പ്പുമായി രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് തങ്ങളുടെ അഭിപ്രായവ്യത്യാസം ശിവസേന പരസ്യമാക്കിയിരിക്കുന്നത്.
‘രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാനായി അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ല. അത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല രാഷ്ട്രീയക്കാരും വരുന്നുണ്ട്. പല നേതാക്കളും പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.’ ശിവസേന പറയുന്നു.
Discussion about this post