ന്യൂഡല്‍ഹി: ഭീകരാക്രമണത്തിനെതിരെ വീണ്ടും ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് മോഡി വ്യക്തമാക്കി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ തന്നെ ഇന്ത്യക്ക് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ഇനി അത് പൊറുക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് വരില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിഐഎസ്എഫ് ന്റെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുതയുള്ള അയല്‍ രാജ്യത്തിന് രാജ്യത്തിനകത്തു നിന്ന് ചിലര്‍ സഹായം നല്‍കുമ്പോള്‍ സിഐഎസ്എഫ് പോലുള്ള സേനകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്.
അയല്‍ക്കാരന് കടുത്ത ശത്രുതയുണ്ടെങ്കിലും നമ്മുടെ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ അവര്‍ക്ക് കരുത്തില്ല. അതിനാല്‍ രാജ്യത്തുള്ള ചിലരുടെ പ്രോത്സാഹനത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ സദാ ജാഗരൂഗരായിരിക്കണമെന്നും മോഡി പറഞ്ഞു.