ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫലപ്രഖ്യാപനം 23നാണ് നടത്തുക.
ഒന്നാം ഘട്ടം- ഏപ്രില്‍ 11 (91 സീറ്റ്)
രണ്ടാംഘട്ടം- ഏപ്രില്‍ 18 (97 സീറ്റ്)
മൂന്നാം ഘട്ടം- ഏപ്രില്‍ 23(115 സീറ്റ്)
നാലാം ഘട്ടം- ഏപ്രില്‍ 29(71 സീറ്റ്)
അഞ്ചാം ഘട്ടം- മെയ് 6(51 സീറ്റ്)
ആറാം ഘട്ടം- മെയ് 12(59 സീറ്റ്)
ഏഴാം ഘട്ടം- മെയ് 19(59 സീറ്റ്)
ഫലപ്രഖ്യാപനം- മെയ് 23
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് നടത്താനാണ് തീരുമാനം. വോട്ടെടുപ്പ് ഒറ്റഘട്ടമായിട്ടായിരിക്കും നടത്തുകയെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ അംഗങ്ങളായ സുശീല്‍ ചന്ദ്ര, അശോക് ലവാസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രഖ്യാപനങ്ങള്‍;
*ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കും
*സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും
*സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും
*പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും
*ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധം
*വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികുടെ ചിത്രം
*വോട്ടര്‍മാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
*വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം
*രാജ്യത്ത് 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍
*ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം
*പെയ്ഡ് ന്യൂസുകള്‍ പാടില്ല
*സമൂഹമാധ്യമാധ്യമ പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവില്‍ വരും
*വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ജിപിഎസ് നിരീക്ഷണം
Discussion about this post