ലക്നൗ: ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്ന് രാജ്യം മുഴുവന്‍ അറിയാമെന്ന് അഖിലേഷ് യാദവ്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ രാജ്യത്തിന് കാവല്‍ നില്ക്കുമ്പോള് ബിജെപി നേതാക്കള്‍ വോട്ട് കിട്ടാനാണ് നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനായി ബിജെപി ഏത് ലെവല്‍ വരെയും പോകുമെന്നും പശുക്കളെ പോലും വെറുതെ വിട്ടിട്ടില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
താനൊരു മിലിട്ടറി സ്കൂളിലാണ് പഠിച്ചത് എന്നാല്‍ സൈന്യത്തെ തന്റെ പാര്‍ട്ടി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ബിജെപി വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.