ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും പിടികൂടി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ നിന്നുള്ള ജിതേന്ദര്‍ സിംഗ് പോര്‍വാര്‍ (34), ഡല്‍ഹിയിലെ ഷഹദാര സ്വദേശി അമിത് (24) എന്നിവരാണ് അറസ്റ്റിലായത്.
ഏഴുപേര്‍ നല്കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. മാര്‍ച്ച് 8ന് നജഫ്ഗറിലേക്ക് പോകുന്ന ബസില്‍ കയറിയ യാത്രക്കാരെ ഇരുവരും ചേര്‍ന്ന് കൊള്ളയടിച്ചെന്നാണ് പരാതി. യമുന ബ്രിഡ്ജിന്റെ അടുത്തെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് യാത്രക്കാര്‍ പറഞ്ഞു. പണം തട്ടിയെടുത്തതിന് ഉടനെ ബസില്‍ നിന്ന് ഇറങ്ങാനും ഇവര്‍ ആവശ്യപ്പെട്ടു.
Discussion about this post