ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സൈനികരുടെ ചിത്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീക്കാന്‍ ശ്രമിക്കുകയാണ്. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന്‍ നാവികസേനാ മേധാവി പരാതിയില്‍ പറഞ്ഞിരുന്നു.
What is nonsense? As shared by @danvir_chauhan sir.
Till what extent you will drag the #ArmedForces for political agenda?
Admiral Ramdas is correct in his request to election commission to put a stop to misuse of Indian Armed forces and its acts.
Pls @PMOIndia pic.twitter.com/GGkdf9XlhQ
— Major D P Singh (@MajDPSingh) 9 March 2019
Discussion about this post