ന്യൂഡല്‍ഹി: അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ വഴിയില്‍ വ്യത്യസ്തമായ നീക്കവുമായി തിഹാര്‍ ജയില്‍ അധികൃതര്‍. ജയിലിലെ വനിതാ തടവുകാരുടെ നേതൃത്വത്തിലുള്ള പുതിയ സാനിട്ടറി നാപ്കിന് നിര്‍മ്മാണ യൂണിറ്റിനാണ് വനിതാ ദിനത്തില്‍ തുടക്കമായത്. ജയില്‍ ഡിജിപി അജയ് കശ്യപും, ഭാര്യ അര്‍ച്ചന കശ്യപും ചേര്‍ന്നാണ് സാനിറ്ററി നാപ്കിന് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വനിതാ ജയിലിലെ വാര്‍ഡ് നമ്പര്‍ 6ലാണ് നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍ജിഒ സംഘടനയായ പഹലിന്റെ സഹായത്തോടെയാണ് യൂണിറ്റ് ആരംഭിച്ചത്.
വനിതാ ദിനത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വനിതാ തടവുകാരുടെ ഫാഷന്‍ ഷോ, ജയിലില്‍ വെച്ച് ഭരതനാട്യം പഠിച്ച തടവുകാരിയുടെ ഭരതനാട്യം അരങ്ങേറ്റവും, പഹലിന്റെ നേതൃത്വത്തില്‍ വര്‍ക്ക് ഷോപ്പും നടന്നു.
Discussion about this post