മഹാരാഷ്ട്ര: അവിഹിത ബന്ധത്തിലുണ്ടായ നവജാതശിശുവിനെ വിറ്റ മധ്യവയസ്കന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയിലാണ് സംഭവം. നാല്‍പ്പതുകാരനായ രാജേഷ് ചാരസ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് അറസ്റ്റ്. രാജേഷിന് ഇരുപത്തിമൂന്നുകാരിയായ വിവാഹ മോചിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു.
ഈ ബന്ധത്തിലുണ്ടായ കുട്ടിയെയാണ് പൂനൈയിലുള്ള ദമ്പതികള്‍ക്ക് വിറ്റത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് കുഞ്ഞിനെ ദമ്പതികള്‍ക്ക് വില്ക്കാന് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post