കാശ്മീര്‍: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നല്‍കിയതായി സിപിആര്‍എഫ്. കേന്ദ്രസര്‍ക്കാരിന്റെ 35 ലക്ഷം, കേന്ദ്ര ക്ഷേമഫണ്ടില്‍ നിന്ന് 21.50 ലക്ഷം, ഭാരത് കീ വീര്‍ ഫണ്ടില്‍ നിന്ന് 15 ലക്ഷം, എസ്ബിഐയുടെ അര്‍ദ്ധസൈന്യ പാക്കേജില്‍ നിന്ന് 30 ലക്ഷം എന്നിവ ഉള്‍പ്പെട്ടാണ് ഒരുകോടി രൂപ.
ജവാന്‍മാരുടെ ജന്മദേശം ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് സിആര്‍പിഎഫിന്റെ ധനസഹായം.
അതിന് പുറമെ സൈനികരുടെ അടിസ്ഥാനശമ്പളം കുടുംബത്തിലൊരാള്‍ക്ക് പെന്‍ഷനായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജവാന്‍മാരുടെ കുടുംബത്തിന് മാത്രം ഉപയോഗിക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും
ഉടന്‍ ആരംഭിക്കുമെന്ന് സിആര്‍പിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇത്തരത്തില്‍ ഉള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത് എന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ പറയുന്നു.