ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം നല്കുന്ന തീരുമാനവുമായി ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390 കാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. പുതിയ നിരക്കുകള്‍ മാര്‍ച്ച് എട്ട് മുതല്‍ നിലവില്‍ വരും. മുന്‍പ് 42 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് എന്‍പിപിഎ 30 ശതമാനം വില കുറച്ചിരുന്നു.
പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ കാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലായി. കാന്‍സര്‍ ചികിത്സാ രംഗത്ത് 426 തരം മരുന്ന് ബ്രാന്‍ഡുകളാണ് വിപണിയിലുളളത്.
കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ നിഗമനത്തില്‍ ഈ നടപടി രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനകരമാകും.
Discussion about this post