ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നാരിശക്തി പുരസ്ക്കാരം ലഭിച്ച മലയാളിയായ ദേവകിയമ്മ ആരാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു. തന്റെ നാല് ഏക്കര്‍ ഭൂമിയില്‍ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്ന രീതിയിലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചതാണ് ദേവകി അമ്മയെ പ്രശസ്തിയാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യപൂര്‍വ്വമായി കണ്ടുവരുന്ന മരങ്ങള്‍ ദേവകിയമ്മ സ്വന്തം കൃഷിയിടത്തില്‍ വെച്ചുപിടിപ്പിച്ചു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവകിയമ്മ ഇത്തരത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ആരംഭിച്ചു. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി തന്റെ കൃഷിയിടം ദേവകിയമ്മ തുറന്ന് കൊടുക്കാറുണ്ട്. മുമ്പ് ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്ക്കാരം ദേവകിയമ്മയെ തേടിയെത്തിയിട്ടുണ്ട്. തന്റെ 84ാം വയസിലാണ് രാജ്യത്ത് സ്ത്രീകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ പുരസ്ക്കാരം ദേവകിയമ്മയെ തേടിയെത്തിയിരിക്കുന്നത്.
Discussion about this post