ഗ്വാളിയാര്‍: അയോധ്യ തര്‍ക്കപരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ച നടത്താനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ഉത്തരവിറക്കിയ കോടതി ബാബറി മസ്ജിദിന്റ് കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുകയാണെന്നും ആര്‍എസ്എസ് പ്രമേയത്തില്‍ വ്യക്തമാക്കി.
കോടതി തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ ആര്‍എസ്എസ് പ്രമേയം പാസ്സാക്കി. തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.
Discussion about this post